ലിപ്സ്റ്റിക് രഹസ്യങ്ങൾ
സ്കൂൾ സ്റ്റുഡന്റ് മുതൽ ആന്റിമാർവരെ ഇന്ന് എല്ലാവരും മേക്കപ്പ് വസ്തുക്കളെ ആശ്രയിച്ച് സൗന്ദര്യം നിലനിർത്താൻ ബദ്ധപ്പെടുന്ന കാലമാണ്. ആ സൗന്ദര്യ വർദ്ധകവസ്തുക്കളിൽ ഒന്നാണ് ചുണ്ടിൽ തേയ്ക്കുന്ന ചായം അഥവാ "ലിപ്റ്റസ്റ്റിക്'. "ലിപ്റ്റസ്റ്റിക്കി'ൽ ചേർക്കുന്ന രാസ വസ്തുക്കളും അത് ഉപയോഗിക്കുന്നതുകൊണ്ടുള്ള ദോഷഫലങ്ങളും അറിഞ്ഞാൽ പലരും ലിപ്സ്റ്റിക്കിനോട് എന്നെന്നേക്കുമായി വിട പറയും എന്നതാണ് വാസ്തവം.
ചില "ലിപ്സ്റ്റിക്ക് രഹസ്യങ്ങൾ.
സാധാരണയായി ലിപ്സ്റ്റിക്കിൽ വാക്സ്, വാക്സിപേസ്റ്റ്, ഓയിലുകൾ, ടെക്സ്ച്ചറിങ്ങ് ഏജന്റ് , കളറിങ്ങ് ഏജന്റ് , പെർഫ്യൂം, സൺസ്ക്രീൻ തുടങ്ങിയ പല രാസവസ്തുക്കളും ചേർക്കപ്പെടുന്നു. ലിപ്സ്റ്റിക്ക് പതിവായി ഉപയോഗിക്കുമ്പോൾ ഈ രാസവസ്തക്കൾ ചുണ്ടിൽ പൊള്ളലുകൾ, ചുണ്ടുകൾക്ക് വരൾച്ച എന്നീ ദോഷ ഫലങ്ങൾ ഉണ്ടാക്കുന്നു. ചുണ്ടുകൾ വിണ്ടുകീറുക, ചുണ്ടിലെ തോൽ അടരുക എന്നീ ദൂഷ്യങ്ങൾക്കൊപ്പം വായ്ക് ചുറ്റും കറുപ്പുനിറം പടരാനുള്ള സാദ്ധ്യതകളുമുണ്ട്. ലിപ്സ്റ്റിക്കിൽ ചേർത്തിട്ടുള്ള രാസ വസ്തുക്കൾ നിങ്ങളുടെ ചർമ്മത്തിന് ഇണങ്ങുന്നില്ലായെങ്കിൽ അലർജിക്കുള്ള സാദ്ധ്യതകൾ ഏറെ. കളറിങ്ങ് പിഗ്മെന്റുകൾ ഒരു നിശ്ചിത അളവുമാത്രമേ ഉപയോഗിക്കാവു എന്ന് നിബന്ധനയുണ്ട്.
ചില സ്ത്രീകൾക്ക് ലിപ്റ്റസ്റ്റിക്ക് ഉപയോഗിക്കുമ്പോൾ അലർജി, സോറിയാസിസ്, നീര് എന്നിവയുണ്ടാവാറുണ്ട്. ഈ ദോഷങ്ങൾ അനുഭവപ്പെട്ടാൽ തീർച്ചയായും ലിസ്റ്റിക്ക് ഉപയോഗിക്കുന്നത് നിർത്തലാക്കേണ്ടതാണ്. പകരം ലിപ്ബാം ഉപയോഗിക്കാവുന്നതാണ്. ലിപ്ബാമിൽ മോയിസറൈസർ, സൺസ്ക്രീൻ ലോഷൻ എന്നിവ മാത്രമേ ചേർക്കാറുള്ളു. ലിപ്സ്റ്റിക്കിൽ ചേർക്കുന്ന രാസവസ്തുക്കൾ ഒന്നും ചേർക്കാറില്ല. അതു കൊണ്ട് ലിപ്സ്റ്റിക്കിനേക്കാൾ ലിപ്ബാം തന്നെയാണ് നല്ലത്. ചിലർക്ക് ചുണ്ടിൽ വെയിലേറ്റുണ്ടാക്കുന്ന വരൾച്ചയ്ക്ക് ലിപ്ബാമിലുള്ള മോയിസ്ചറൈസർ ചുണ്ടുകളെ മൃദുലമുള്ളതാക്കാൻ സഹായിക്കും. അതുപോലെ ലിപ്ബാമിലുള്ള സൺസ്ക്രീൻ ചുണ്ടിൽ ഏൽക്കുന്ന വെയിലിന്റെ ചൂടിനെ തടയാനുതകും.
0 Comments