ചർമ്മകാന്തിക്ക് ചില ടിപ്പണികൾ
ഒരു കഷ്ണം ആപ്പിൾ സ്മാഷ് ചെയ്ത് അതിൽ അൽപ്പം തേനും ചേർത്ത് മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളഞ്ഞാൽ മുഖകാന്തി വർദ്ധി ക്കും
ഒരു ടേ.സ്പൺ പയറുപൊടിയിൽ നാരങ്ങാനീര് ചേർത്ത് മിശ്രിതമാക്കി സൂര്യപ്രകാശം പതിക്കുന്ന ശരീരഭാഗത്ത് തേച്ചുപിടിപ്പിച്ച് ഉണങ്ങുമ്പോൾ കഴുകി ക്കളഞ്ഞാൽ ചർമ്മം തിളങ്ങും.
പുളിച്ച തൈര് പഞ്ഞിയിൽ മുക്കി മുഖത്ത് തേച്ച് പിടിപ്പിച്ചശേഷം മുഖം കഴുകിയാൽ ഒരു ഒന്നാന്തരം ബ്ലീച്ച് ചെയ്ത അനുഭവം ലഭിക്കും.
ഉണങ്ങിയ നെല്ലിക്കയും പച്ചപ്പയറും നന്നായരച്ച് ശരീരത്ത് തേച്ച് കുളിച്ചാൽ ചർമ്മത്തിന് പ്രതിരോധ ശക്തി ലഭിക്കും.
പാൽ ഫ്രീസറിൽ വച്ച് തണുപ്പിച്ചശേഷം പാലിൽ പഞ്ഞിമുക്കി മുഖത്ത് തടവിയശേഷം കഴുകിക്കളഞ്ഞാൽ മുഖശോഭയേറും.
പാലാടയിൽ രണ്ട് തുള്ളി നാരങ്ങാനീര് ചേർത്ത് പേസ്റ്റുപോലാക്കി മുഖത്തും കഴുത്തിലും തേച്ചാൽ ചർമ്മത്തിന്റെ വരൾച്ച മാറിക്കിട്ടും.
ഒരു സ്പൺ തേനും ഒരു പഴവും മുട്ടയുടെ വെള്ളക്കരുവും നന്നായി പേസ്റ്റാക്കി മുഖത്തും കയ്യിലും കഴുത്തിലും തേച്ച് അൽപ്പസമയം കഴിഞ്ഞ് കഴുകി ക്കളഞ്ഞാൽ ചർമ്മത്തിലെ എണ്ണമയം മാറി ചർമ്മം മൃദുവാകും.
പിഞ്ചുവെള്ളരി-1, തേൻ- അരസ്പൂൺ, കടല മാവ്-2 സ്പൂൺ ഇവ ഇത്രയും പേസ്റ്റാക്കി മുഖത്തും കഴുത്തിലും തേച്ച് 15 മിനിറ്റിനുശേഷം കഴുകിയാൽ ചുളിവുകൾ മാറിക്കിട്ടും.
രണ്ട് സ്പൺ തേനിൽ അര നാരങ്ങാ പിഴിഞെഞ്ഞാഴിച്ച് മുഖത്ത് പുരട്ടി അരമണിക്കൂറിനുശേഷം കടലമാവ് കൊണ്ട് തേച്ചുകഴുകിയാൽ മുഖം ഫ്രഷാകും .
കഞ്ഞിവെള്ളം ചെറുചൂടോടെ മുഖത്തും
കൈകാലുകളിലും തേച്ച് ഉണങ്ങിവരുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകിയാൽ ഉന്മേഷവും ചർമ്മത്തിന് തിളക്കവും ലഭിക്കും.
0 Comments