മുടിയുടെ സൗന്ദര്യത്തിന്, ആരോഗ്യത്തിന്
തലയിലും മുടിയിലും എണ്ണ പുരട്ടിയശേഷം ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവ്വൽകൊണ്ട് പൊതിഞ്ഞ് കെട്ടിവയ്ക്കുക. ഇത് മുടിക്ക് ചൂട് നൽകുന്നതിനൊപ്പം എണ്ണ തലയോട്ടിയിലും മുടിയുടെ വേരുകളിലും ചെന്നെത്താൻ സഹായിക്കും. പതിനഞ്ച് ഇരുപത് മിനിറ്റിനുശേഷം ഷാമ്പു ചെയ്തത് കണ്ടീഷണർ ഇടാം. ആഴ്ചയിൽ ഒരിക്കലൈങ്കിലും ഇങ്ങനെ ചെയ്താൽ മുടിക്ക് തിളക്കവും ഭംഗിയും ലഭിക്കും.
ചെമ്പരത്തി ഇലകൾ ചതച്ച് നീരെടുത്ത് തലയിൽ താളിയായി ഉപയോഗിക്കുക. ഇത് മുടി വൃത്തിയാക്കാൻ വളരെ ലളിതവും സുരക്ഷിതവുമായ മാർഗ്ഗമാണ്. മുടി ഇട തൂർന്ന് വളരാനും കറുപ്പും മിനുപ്പും ലഭിക്കാനും ആഴ്ചയിൽ ഒരിക്കലെങ്കിലും ചെമ്പരത്തി താളി ഉപയോഗിക്കുന്നത് നല്ലതാണ്.
അധര സംരക്ഷണം
ഒന്നോ രണ്ടോ തളിർ വെറ്റില ചതച്ച് നീരെടുത്ത് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിന് നിറം ലഭിക്കാൻ നല്ലതാണ്.
റോസാപ്പൂവിന്റെ ഇതളുകൾ അടർത്തിയെടുത്ത് പനിനീരിൽ അരച്ച് ചുണ്ടിൽ തേച്ച് അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. ചുണ്ടിന് മൃദുത്വവും ഭംഗിയും ലഭിക്കും .
പാദങ്ങളുടെസൗന്ദര്യത്തിന്
കറ്റാർവാഴയുടെ നീര്, മഞ്ഞൾ, തേൻ എന്നിവ ചേർത്ത് അരച്ച് കാലിൽ പുരട്ടി അരമണിക്കുർ കഴിഞ്ഞ് കഴുകികളയുക.
പച്ചമഞ്ഞളും ആര്യവേപ്പിലയും തുല്യഅളവിൽ എടുത്ത് തെര് ചേർത്ത് അരച്ച് കുഴമ്പ് പരുവത്തിലാക്കി കാലിൽ വിണ്ടുകീറൽ ഉള്ള ഭാഗത്ത് പുരട്ടി ഒരു മണിക്കുർ കഴിഞ്ഞ് കഴുകിക്കളയുക
0 Comments