കണ്ണിനടിയിലെ കറുപ്പിന് ഇനി ടെൻഷൻ വേണ്ട
കണ്ണിനടിയിലെ കറുപ്പുനിറം എപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ഒരു ഘടകമാണ്. വെള്ളരിക്ക നീര് കണ്ണിന് താഴെ പുരട്ടി പതിനഞ്ചു മിനിട്ടിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുന്നത് ഏറ്റവും നല്ല പ്രതിവിധിയാണ്. അതല്ലെങ്കിൽ വെള്ളരിക്ക നീരും ഉരുളക്കിഴങ്ങു നീരും നാരങ്ങാ നീരും തുല്യ അളവിൽ ചേർത്ത് കണ്ണിന് ചുറ്റും പുരട്ടി ഇരുപതിനിട്ടിന് ശേഷം കഴുകി കളയുന്നതും കറുപ്പ് നിറം വേഗത്തിൽ മാറ്റും. അണ്ടർ ഐക്രീം പുരട്ടുന്നതും കണ്ണിനടിയിലെ കറുപ്പാറ്റും.
വേണ്ടത് കരുതൽ
കണ്ണുകൾക്ക് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടും. ഒരുപാട് സമയം മോണിറ്ററിൽ നോക്കിയിരുന്ന് ജോലി ചെയ്യുന്നവർകണ്ണിന് അല്പം കരുതൽ നൽകാൻ മറക്കരുത്. ഇടയ്ക്കിടയ്ക്ക് കണ്ണകൾ തണുത്ത വെള്ളത്തിൽ കഴുകുന്നതും കണ്ണടച്ച് അല്പസമയം ഇരിക്കുന്നതും ക്ഷീണമകറ്റാൻ നല്ലതാണ്.
ഉറങ്ങിക്കോളൂ സൗന്ദര്യം തേടിയെത്തും
കണ്ണുകളുടെ സൗന്ദര്യത്തിന് ഉറക്കം വളരെ പ്രധാനപ്പെട്ട ഘടകം തന്നെയാണ്. കുറഞ്ഞത് ആറുമണിക്കൂറെങ്കിലും നന്നായിട്ടുറങ്ങണം. ഉറക്കം തൂങ്ങിയ ക്ഷീണിച്ച കണ്ണുകൾ അഭംഗി വിളിച്ചോതും. സെസും കണ്ണുകളുടെ സൗന്ദര്യത്തെ കാര്യമായി ബാധിക്കും. രാത്രിയിൽ ഉറക്കമൊഴിച്ച് ടി.വി കാണുന്നതും വായിക്കുന്നതുമൊക്കെ ഇനി മുതൽ വേണ്ട. കണ്ണകളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉറക്കവും വിശ്രമവും ആവശ്യമാണ്.
0 Comments