ചർമ്മത്തിന് തിളക്കമേകാൻ വണ്ടർ ഫേഷ്യൽസ് - Beauty Tips

ചർമ്മത്തിന് തിളക്കമേകാൻ  വണ്ടർ ഫേഷ്യൽസ് 

പഴം ഒരു നല്ല മോയ്ചറൈസറാണ്. പാർലറുകളിലും മറ്റും പോകാതെതന്നെ വീട്ടിൽ ഇരുന്ന് ചെയ്യാൻ സാധിക്കുന്ന ഒരു സാധാരണ ഫേഷ്യലാണ് പഴം ഫേഷ്യൽ. എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഫേഷ്യലാണിത്. വരണ്ട ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. ഒരു പഴത്തിന്റെ പാതിയെടുക്കുക. ചെറിയ കഷണങ്ങളാക്കുക. നന്നായി മിക്സിയിൽ ഇട്ട് അടിക്കുക. അൽപ്പം തൈരും ചേർത്ത് മുഖത്തും കഴുത്തിലുമായി 5 മിനിറ്റോളം മസാജ് ചെയ്യുക. നല്ല തണുത്ത വെള്ളത്തിൽ 10 മിനിറ്റുകൾക്കു ശേഷം മുഖം കഴുകാം. തുടർച്ചയായി ഒരാഴ്ച ചെയ്യുമ്പോൾതന്നെ നമുക്ക് ചർമ്മകാന്തിയിൽ വ്യത്യാസം കാണാനാകും.

ബദാം എണ്ണ അൽപ്പം വിരൽ തുമ്പിൽ എടുക്കുക. മുഖത്ത് പതുക്കെ 4-5 മിനിറ്റുകൾ മസാജ് ചെയ്യുക. ആഴ്ചയിൽ 2-3 പ്രാവശ്യം രാത്രികളിൽ മസാജ് ചെയ്യാം. വരണ്ട ചർമ്മത്തിന് തിളക്കമേകാൻ സഹായി ക്കുന്ന നല്ലൊരു വഴിയാണിത്.

ഒരു വാഴപ്പഴം, ചെറിയ തുണ്ട് പപ്പായ, ഒരു ടീസ്പൺ തേൻ എന്നിവ ഒന്നിച്ച് മിക്സിയിൽ അടിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റുകൾക്കുശേഷം ചെറുചൂടുവെള്ളത്തിൽ കഴുകുക. ചർമ്മം മൃദുലമാക്കാനുള്ള ഒരു ഈസി പായ്ക്കാണിത്.

മുട്ടയുടെ മഞ്ഞ, തേൻ, പാൽപ്പൊടി എന്നിവ തുല്യ അളവിലെടുത്ത് കുഴയ്ക്കുക. മുഖത്ത് തേച്ച് 10-15 മിനിറ്റുകള്ക്കുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. മുഖത്തെ ക്ഷീണവും വാട്ടവും മാറി കൂടുതൽ പ്രസരിപ്പുണ്ടാകാൻ ഇത് സഹായിക്കും.

 ചർമ്മം ഏത് തരമാണെങ്കിലും കറ്റാർവാഴയുടെ നീര് ഉപയോഗിച്ച് മസ്സാജ് ചെയ്താൽ ചർമ്മ കാന്തി വർദ്ധിക്കും.

മുഖത്ത് നഷ്ടമാകുന്ന ഈർപ്പം വീണ്ടെടുക്കാനും മുഖത്തിന് കുളിർമ്മ നൽകാനും സഹായിക്കുന്ന ഒന്നാണ് വെള്ളരിക്ക. വെള്ളരിക്ക വട്ടത്തിലരിഞ്ഞുമുഖത്തുവയ്ക്കാം  അതല്ലെങ്കിൽ മിക്സിയിലടിച്ച് കുഴമ്പാക്കി മുഖത്തുതേയ്ക്കാം . 10 മിനിറ്റുകൾക്കുശേഷം കഴുകിക്കളയാം.

ഫേസ് എക്സർസൈസുകൾ മുഖം സൗന്ദര്യം നിലനിർത്തും. നല്ല ഉറച്ച, യുവത്വം പ്രസരിപ്പിക്കുന്ന ചർമ്മത്തിനും വ്യായാമം ആവശ്യമാണ്.


Post a Comment

0 Comments