തിളങ്ങുന്ന ത്വക്കിന്
വെളുത്തതും തിളങ്ങുന്നതുമായ ത്വക്കാണ് ഏവരും ആഗ്രഹിക്കുന്നത്. നല്ല ത്വക്ക് നല്ല ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമാണ്.
വീട്ടിൽ തന്നെ നമുക്ക് ലഭ്യമാകുന്ന വസ്തക്കൾകൊണ്ട് ത്വക്കിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിറുത്താനും ത്വരിതപ്പെടുത്താനും കഴിയുന്നതാണ്. പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇവ അത്ഭുതകരങ്ങളായ ഫലങ്ങൾ നൽകുകയും ചെയ്യും.
തക്കാളി
തക്കാളിയിൽ പ്രായത്തെ നിയന്ത്രിക്കുന്ന ലൈക്കോപ്പൻ എന്ന ആന്റീ ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. നിത്യവും തക്കാളി കഴിച്ചാൽ ത്വക്കിന്റെ തിളക്കം വർദ്ധിക്കുന്നതാണ്.
ബദാം
ബദാംപരിപ്പ് ത്വക്കിന്റെ ഈർപ്പം നിലനിറുത്താൻ സഹായിക്കുന്നു. ജലാംശമില്ലെങ്കിൽ ത്വക്ക് ഉണങ്ങിവരളുകയും ചുളിവുകൾ ഉണ്ടാവുകയും ചെയ്യുന്നു. ഒരു രാത്രി വെള്ളത്തിൽ കുതിർത്തുവച്ച ബദാംപരിപ്പ് കഴിച്ചാൽ ത്വക്കിന്റെ ആരോഗ്യം വർദ്ധിക്കുന്നു.
സ്ട്രോബറി, ഓറഞ്ച്, നാരങ്ങ
തുടങ്ങിയവയിൽ ധാരാളം വൈറ്റമിൻ "സി' അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ ത്വക്കിന്റെ ആരോഗ്യത്തിന് ആവശ്യമായ ജീവകമാണ്.
വാഴപ്പഴം
വാഴപ്പഴത്തിൽ വൈറ്റമിൻ എ.ബി.ഇ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയാകട്ടെ പ്രായമാകുന്ന പ്രക്രിയയെ ചെറുക്കുന്നവയാണ്. വാഴപ്പഴം തേനുമായി ചേർത്ത് കഴിക്കുക. ത്വക്കിന് തിളക്കമുണ്ടാകും. കൂടാതെ വാഴപ്പഴവും തേനും ചേർത്ത് ഒരു മിശ്രിതമുണ്ടാക്കി അത് മുഖത്തു തേയ്ക്കുക. പതിനഞ്ച് മിനിറ്റുകൾക്കുശേഷം കഴുകികളയാം. ത്വക്കിന്റെ തിളക്കം ഇരട്ടിയാകും.
0 Comments