ആരോഗ്യത്തിനും സൗന്ദര്യത്തിനും പേരയ്ക്ക

ആരോഗ്യത്തിനും സൗന്ദര്യത്തിനും പേരയ്ക്ക

 പേരയ്ക്ക എന്ന ഫലം പോഷക സമൃദ്ധം മാത്രമല്ല ഔഷധഗുണങ്ങളേറിയതും കൂടിയാണ്. ആർക്കും വാങ്ങി ഭക്ഷിക്കാൻ പാകത്തിന് വിലയും വളരെ തുച്ഛം.  
 പഴുത്ത പേരയ്ക്കയിൽ ചെറുനാരങ്ങ പിഴിഞ്ഞ് കുരുമുളക് പൊടിയും ചേർത്ത് കഴിച്ചുപോന്നാൽ ക്ഷീണവും പിത്തവും അകലും.
 പേരയ്ക്കയും സപ്പോട്ടയും സമമായി എടുത്ത് തേൻചേർത്ത് കഴിച്ചാൽ ശരീരബലം വർദ്ധിക്കുന്നതോടൊപ്പം രക്തശുദ്ധിയുമുണ്ടാവും.  
 ഉച്ചയൂണിനുശേഷം പേരയ്ക്ക കഴിച്ചാൽ ദഹനം സുഗമമാകുന്നതോടൊപ്പം മലബന്ധവും മാറും. വയറ്റിലെ പുണ്ണുകളും ഇല്ലാതെയാവും.  
 രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനുള്ള കഴിവും, വയറിളക്കം, മുട്ടുവേദന, ചൊറിച്ചിൽ, മൂലവ്യാധി, മൂത്രസംബന്ധിയായ രോഗങ്ങൾ എന്നിവയെ നിയന്ത്രിക്കാനുള്ള കഴിവും പേരയ്ക്കയ്ക്കുണ്ട്.
 പേരയുടെ ഇലകൾ അരച്ച് വെള്ളത്തിൽ കലക്കി കുടിച്ചാൽ വയറുവേദന, തൊണ്ടയിലെ പുണ്ണ് എന്നീ രോഗങ്ങൾക്ക് ശമനം കിട്ടും.  
 പേരയുടെ ഇല ചന്ദനം ചേർത്ത് അരച്ച് നെറ്റിയിൽ പുരട്ടിയാൽ കടുത്ത തലവേദനയും പമ്പകടക്കും . 
  പേരയുടെ കുരു ഉണക്കിപ്പൊടിച്ചുവെച്ച് വെളുത്തുള്ളിനീര് ചേർത്ത് ഒന്നോ രണ്ടോ ദിവസം സേവിച്ചാൽ വയറ്റിലെ കൃമിശല്യം ഇല്ലാതാവും.
പേരയിൽ അമ്ലാംശം അമിതമായിട്ടുള്ളതുകൊണ്ട് വെറുംവയറ്റിൽ കഴിക്കരുത്.
 പഴുത്ത പേരയ്ക്ക കഴിക്കുന്നത് പതിവാക്കിയാൽ ആരോഗ്യം മാത്മല്ല സൗന്ദര്യവും സംരക്ഷിക്കപ്പെടുമെന്ന് ഓർക്കുക.

Post a Comment

0 Comments