തലമുടി സംരക്ഷണവും ചികിത്സകളും

തലമുടി സംരക്ഷണവും ചികിത്സകളും

തലമുടിയുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിക്കുകയാണ്. മുടികൊഴിച്ചിൽ, വരണ്ട തലമുടി തുടങ്ങിയവയ്ക്കുള്ള ട്രീറ്റ്മെന്റുകളും എണ്ണമയമുടിയുണ്ടാകാനുള്ള മാർഗ്ഗങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്.
മുടികൊഴിച്ചിൽ മാറാൻ 
* വേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ പതിവായി തലകഴുകുന്നത് മുടികൊഴിച്ചിൽ മാറ്റാൻ സഹായിക്കുന്നു.
* ഒരു കോഴിമുട്ട പൂർണ്ണമായും അടിച്ച് തലയിൽ തേയ്ക്കുന്നത് മുടി നന്നായി കട്ടിയുള്ളതാകാനും മുടി കൊഴിച്ചിൽ മാറാനും നല്ലതാണ്. 
* തേങ്ങാപ്പാൽ നല്ല കട്ടിയായി തലയിൽ തേച്ചുപിടിപ്പിച്ച ശേഷം അരമണിക്കൂർ കഴിഞ്ഞ് കുളിക്കുക. തലമുടി കൊഴിയുന്നത് വേഗത്തിൽ നിൽക്കും. 
* കടുക്കതോടിട്ട് കാച്ചിയ എണ്ണ മുടി നന്നായി തഴച്ചു വളരാൻ സഹായിക്കും. 
* രണ്ട് കോഴിമുട്ടയും ഒരു ടേബിൾസ്പൺ പാലും ചേർത്ത് തലമുടിയിൽ പുരട്ടുക. മുടിക്ക് നല്ല തിളക്കം കിട്ടാൻ സഹായിക്കും.
*  നാല് നെല്ലിക്ക തലേദിവസം പാലിൽ കുതിർത്തുവെയ്ക്കുക. അത് അരച്ച് തലയിൽ തേച്ച് ഉണങ്ങിയശേഷം കഴുകിക്കളയുക. ആഴ്ചയിൽ മൂന്നുപ്രാവശ്യം ഇങ്ങനെചെയ്യുന്നതുകൊണ്ട് തലമുടി തഴച്ചുവളരാൻ സഹായിക്കും. 
മയമുള്ള മുടി ലഭിക്കാൻ ചില മാർഗ്ഗങ്ങൾ 
* ഒരു കോഴിമുട്ടയുടെ വെള്ളക്കരു നന്നായി അടിച്ച ശേഷം തലമുടിയിൽ പുരട്ടുന്നത് മുടി മയമുളളതാകാൻ സഹായിക്കും.
* താളി തലയിൽ പുരട്ടിയാൽ അധികമായ എണ്ണമയം മാറി മുടിക്ക് നല്ല മിനുസവും തിളക്കവും കിട്ടും.
വരണ്ട തലമുടിയിൽ നിന്നും മോചനം ലഭിക്കാൻ 
   എണ്ണമയം തീരെയില്ലാത്ത വരണ്ട തല മുടി വേഗം പൊട്ടിപ്പോകാനും അറ്റം വിണ്ടുകീറാനുമുള്ള സാദ്ധ്യത കൂടുതലാണ്. ആവശ്യത്തിലധികമുള്ള ഷാമ്പു, അയണിംഗ്, ട്രെയിറ്റിനിംഗ് തുടങ്ങിയ കാര്യങ്ങളിലൂടെ മുടി വരണ്ടതാകാനുള്ള പ്രവണത കൂടുതലായിരിക്കും. ഈ രീതിയിൽ വരണ്ടുവരുന്ന മുടിക്ക് മൃദുലത കൈവരാൻ ചില മാർഗ്ഗങ്ങളുണ്ട്. വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ട്രീറ്റ്മെന്റുകൾ ധൈര്യപൂർവ്വം പരീക്ഷിക്കാവുന്നതാണ്.  കറ്റാർവാഴയുടെ നീര് മുടിയിൽ പുരട്ടുക. മുടി മൃദുലമാകാൻ ഇത് വളരെ നല്ലതാണ്.  നല്ല കട്ടിയുള്ള പാലിൽ ഒരു ടേബിൾസ്പ്പൂൺ തേൻ ചേർത്ത് തലമുടിയിൽ പുരട്ടി നന്നായി മസ്സാജ് ചെയ്യുക. ശേഷം പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. മുടിക്ക് നല്ല മിനുസവും മൃദുലതയും കൈവരും. 

Post a Comment

0 Comments