സൗന്ദര്യo വീട്ടുമുറ്റത്തു

സൗന്ദര്യo വീട്ടുമുറ്റത്തു

ഇന്ന് മാർക്കറ്റിൽ സൗന്ദര്യത്തിനായി പല പേരിൽ, പല രൂപത്തിൽ ക്രീമായും ലോഷനായും പായ്ക്കായും ബ്ലീച്ചായും എന്തെന്തെല്ലാം സൗന്ദര്യവർദ്ധകങ്ങളാണ്. വില കേട്ടാലോ പൊള്ളിപ്പോകും. സൗന്ദര്യത്തിന് ഇത് വിലയുണ്ടെന്ന് കടയിൽ കയറുമ്പോഴാണ് നമുക്കറിയാനാവുക.
സൗന്ദര്യം വീട്ടുമുറ്റത്തുനിന്നായാലോ? 
 അടുക്കളയിൽ നിത്യവും എടുത്തുപെരുമാറുന്ന പച്ചക്കറികളിലും പഴവർഗ്ഗങ്ങളിലും ഇതിലും മെച്ചപ്പെട്ട കൂടുതൽ ഇഫക്ടീവായ സൗന്ദര്യവർദ്ധകങ്ങളുണ്ടെന്ന് നമ്മളറിയുന്നോ? എളുപ്പത്തിൽ പ്രയോഗിക്കാവുന്ന ചില നുറുങ്ങുവിദ്യകൾ നോക്കാം: 
ഉരുളക്കിഴങ്ങ്: 
 മുഖത്തെ പാടുകൾ മായ്ക്കാൻ ഇത് നല്ലതാണ്. കണ്ണിന് താഴെയുള്ള കറുപ്പു മാറാൻ ഉരുളക്കിഴങ്ങ് അരച്ചുപുരട്ടിയാൽ മതി. ഉരുളക്കിഴങ്ങ് അരച്ചതിൽ തക്കാളി, നാരങ്ങാനീര് ചേർത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടിയാൽ കലകൾ മങ്ങി മുഖത്തിന് നല്ല നിറംകൂടും.
വെള്ളരിക്ക: 
 നാരങ്ങാനീരും വെള്ളരിക്കാനീരും ചേർത്ത് പുരട്ടുന്നത് മുഖക്കുരു വന്ന പാടുകൾ മായാൻ സഹായിക്കും.
തക്കാളി: 
 ചർമ്മത്തെ മൃദുലമാക്കുന്ന നല്ലൊരു ടോണറാണ് തക്കാളിനീര്. തക്കാളി അരച്ചുപുട്ടുന്നത് വരണ്ട ചർമ്മക്കാർക്ക് നല്ലതാണ്.
തെരും തക്കാളിനീരും ചേർത്തും മുഖത്ത് പുരട്ടാവുന്നതാണ്.
നാരങ്ങ: 
 മികച്ചൊരു ബ്ലീച്ചാണ് നാരങ്ങാനീര്. പാടുകൾ മായാൻ അതിനാൽത്തന്നെ നാരങ്ങാനീര് ധാരാളം. ദിവസവും കഴുത്തിൽ നാരങ്ങാനീര് തേയ്ക്കുന്നത് കഴുത്തിലെ കറുപ്പ് നിറം മങ്ങാൻ ഗുണകരമാണ്.
പുതിനയില: 
 ഒരു നുള്ള് പച്ചക്കർപ്പൂരവും പുതിനയിലയും ചേർത്തരച്ച് പേസ്റ്റ് മുഖത്ത് ദിവസവും അരമണിക്കൂർ തേയ്ക്കുന്നത് മുഖക്കുരു, വൈറ്റ്ഹെഡ്, ബ്ലാക്ക് ഹെഡ് എന്നിവ കുറയ്ക്കും.
തേയില: 
 മികച്ചൊരു കണ്ടീഷനറാണ് തേയില. മുടി ഷാമ്പൂ ചെയ്തശേഷം തേയിലവെള്ളത്തിൽ കഴുകിയാൽ തിളക്കവും മിനുസവും കിട്ടും. ചായ തിളപ്പിച്ചാൽ ബാക്കിവരുന്ന തേയിലക്കൊത്ത് കനംകുറഞ്ഞ തുണിയിൽ പൊതിഞ്ഞ് നനവോടെ കൺപോളകളിൽ വെയ്ക്കന്നത് കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാൻ സഹായകമാണ്.
തുളസിയില: 
  അരച്ചുപുരട്ടുന്നത് എല്ലാത്തരം ചർമ്മരോഗങ്ങൾക്കും മികച്ച ഔഷധമാണ്. പേൻശല്യം അകറ്റാൻ രാത്രി കിടക്കുമ്പോൾ തലയിണയിൽ തുളസിയിലകൾ വിതറുകയും മുടിക്കെട്ടിൽ തിരുകുകയും ചെയ്താൽ മതി. തുളസിയിലയിട്ട് ആവികൊള്ളുന്നത് ജലദോഷത്തെ മാത്രമല്ല മുഖക്കുരുവിനെയും അകറ്റും. 
 കറിവേപ്പില:
   വേപ്പിലയും പച്ച മഞ്ഞളും ചേർത്തരച്ച് മുഖത്തുപുരട്ടിയാൽ മുഖക്കുരുവിന്റെ പ്രശ്നം  മാറും. തലമുടിക്ക് നല്ല കറുപ്പ് നിറമുണ്ടാകാനും അകാലനരയും മുടികൊഴിച്ചിലും അകറ്റാനും കറിവേപ്പിലയിട്ട് കാച്ചിയ വെളിച്ചെണ്ണ തേച്ചാൽമതി.
പാൽ: 
 നല്ലൊരു ക്ലെൻസറാണ് പാൽ എന്ന കാര്യം എല്ലാവർക്കും അറിയാം. പാൽ മുഖത്ത് പുരട്ടി നന്നായി തിരുമ്മിപ്പിടിപ്പിച്ചശേഷം തുടച്ചുകളയുകയോ തണുത്ത വെള്ളമൊഴിച്ച് കഴുകുകയോ ചെയ്താൽ അറിയാം ആ വ്യത്യാസം. മുഖം വൃത്തിയാകുക മാത്രമല്ല, മിനുസവും തിളക്കവും കിട്ടും. കാരറ്റ് അരച്ച് പാലിൽ കലക്കി പുരട്ടുന്നത് ഇരട്ടിഗുണകരമാണ്. മുഖകാന്തി വർദ്ധിക്കും.
തെര്: 
 തലയിൽ തൈര് തേച്ചുപിടിപ്പിച്ചശേഷം അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. താരനെ അകറ്റാൻ ഇതൊരു നല്ല മാർഗ്ഗമാണ്. അതുപോലെ തന്നെ മുഖക്കുരുവിനെ അകറ്റാൻ കടലമാവിൽ തൈര് ചേർത്ത് കുഴമ്പ് രൂപത്തിലാക്കി പുരട്ടിയാൽ മതി.
വാഴപ്പഴം: 
 രണ്ട് വാഴപ്പഴം നന്നായി കുഴച്ച് രണ്ട് ടീസ്പ്പൂൺ തേനും ചേർത്ത് തലമുടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളഞ്ഞാൽ തിളക്കമുള്ള മുടിയായിത്തീരും

Post a Comment

0 Comments