ഈന്തപ്പഴത്തില പോഷകമൂല്യം

ഈന്തപ്പഴത്തില പോഷകമൂല്യം

   ഭക്ഷണം കഴിക്കാതെയിരിക്കുന്നവർക്ക് പെട്ടെന്ന് ഊർജ്ജവും ശക്തിയും പ്രദാനംചെയ്യുന്ന ഫലമാണ് ഈന്തപ്പഴം. ഭക്ഷണം കഴിക്കുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പ് ഏതാനും ഈന്തപ്പഴം കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിച്ച്, വിശപ്പിനെ കുറയ്ക്കും. അമിതമായി ഭക്ഷണം കഴിച്ചതുകൊണ്ടുള്ള ക്ഷീണം അകലാനും ഇത് സഹായിക്കും. അതുകൊണ്ടാണ് ലോഷുഗറുള്ള പ്രമേഹരോഗികൾക്ക് മൂന്ന് ഈന്തപ്പഴം കഴിക്കാമെന്ന് ശുപാർശ ചെയ്തിട്ടുള്ളത്.
100 ഗ്രാം ഈന്തപ്പഴത്തിൽ 21 ഗ്രാം ജലാംശം, 75 ഗ്രാം കാർബോഹൈഡ്രേറ്റ്, 0.4 ഗ്രാം കൊഴുപ്പ്, 2.5 ഗ്രാം പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു.
ഈന്തപ്പഴത്തിൽ പതിനഞ്ചിനം മിനറലുകൾ അടങ്ങിയിരിക്കുന്നു. 100 ഗ്രാം ഈന്തപ്പഴത്തിൽ 648 മില്ലിഗ്രാം പൊട്ടാസ്യം, 59 മില്ലിഗ്രാം കാത്സ്യം, 1.3 മില്ലിഗ്രാം ഇരുമ്പ് സത്ത് എന്നിവയുണ്ട്. അമിതമായ രക്തസമ്മർദ്ദമുള്ളവർക്ക് ഈന്തപ്പഴം വളരെ നല്ലതാണ്. ഈന്തപ്പഴത്തിലാണ് മറ്റുപഴങ്ങളേക്കാൾ ഏറ്റവും കൂടുതൽ നാര് സത്ത് അടങ്ങിയിട്ടുള്ളത്. ഏഴ് ഇന്തപ്പഴം കഴിച്ചാൽ നമ്മുടെ ശരീരത്തിന് ഒരു ഗ്രാം പ്രോട്ടീൻ ലഭ്യമാവുന്നു. 100 ഗ്രാം ഈന്തപ്പഴത്തിൽ 280 കിലോ കലോറിയാണുള്ളത്. 30 നും 60 നും മദ്ധ്യേ പ്രായമുള്ളവർക്ക് നിത്യവും 38 ഗ്രാം ഈന്തപ്പഴം കഴിക്കാം .

Post a Comment

0 Comments