പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്ത സൗന്ദര്യ ടിപ്സ്
തലമുടി തഴച്ചുവളരാൻ രാത്രി കിടക്കാൻ നേരം ആവണക്കെണ്ണ ചെറുചൂടോടെ തലയോട്ടിയിൽ നല്ലവണ്ണം തേച്ചുപിടിപ്പിച്ച് രാവിലെ താളിതേച്ച് കഴുകിക്കളയുക.
താരൻ ശല്യത്തിന് തേങ്ങാപ്പാലിൽ ചെറുനാരങ്ങാനീര് ചേർത്ത് തലയിൽ പുരട്ടുക.
കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ മാറാൻ തേനോ പശുവിൻനെയ്യോ പുരട്ടുക. പാലും നേന്ത്രപ്പഴവും ചേർത്ത് പേസ്റ്റ് പരുവത്തിലാക്കി കണ്ണിനുചുറ്റും പുരട്ടുക.
ഒട്ടിയ കവിൾ തുടുക്കാൻ പതിവായി വായിൽ വെള്ളം നിറച്ച് കുറെസമയം പിടിച്ചിരിക്കുക. കിടക്കുന്നതിനുമുമ്പ് കവിളുകളിൽ ബദാം എണ്ണ തടവുന്നതും നല്ല ഫലമേകും.
മുഖകാന്തി വർദ്ധിക്കാൻ തേങ്ങാപ്പാലിൽ വെളിച്ചെണ്ണയോ തേനോ ചേർത്ത് പുരട്ടുക. കടലമാവ് പശുവിൻപാലിൽ കുഴച്ച് മുഖത്ത് പുരട്ടുക. ഉണക്കമുന്തിരി, തേൻ, നേന്ത്രപ്പഴം, കൽക്കണ്ടം ഇവ ദിവസവും രാവിലെ നെയ്യിൽ ചാലിച്ച് കഴിച്ചാൽ ശരീരം വെളുക്കുന്നതോടൊപ്പം മുഖവും തുടുക്കും.
മുഖത്ത് രോമം വളരുന്നത് തടയാൻ പച്ചപപ്പായയും മഞ്ഞളും ചേർത്തരച്ച് മുഖത്തു പുരട്ടി അരമണി ക്കൂറിനുശേഷം ശുദ്ധവെള്ളംകൊണ്ട് കഴുകിക്കളയുക.
മുഖക്കുരു മാറാൻ പച്ചമഞ്ഞളും തുളസിയിലയും ചേർത്തരച്ച് മുഖത്തു പുരട്ടുക.
തക്കാളിനീരും വെളിച്ചെണ്ണയും കലർത്തി ചുണ്ടുകളിൽ പുരട്ടി കിടന്നാൽ ചുണ്ടുകൾ ചുവക്കും. ബീറ്റ്റൂട്ടിന്റെ നീര് പതിവായി ചുണ്ടുകളിൽ പുരട്ടിപ്പോന്നാലും ചുണ്ടുകൾക്ക് നല്ല ചുവപ്പുനിറം കിട്ടും. നെല്ലി ക്കാനീര് പതിവായി പുരട്ടിയാൽ ചുണ്ടുകളുടെ മങ്ങിയ നിറം വീണ്ടെടുക്കാം.
ഓറഞ്ചുതൊലി ഉണക്കിപ്പൊടിച്ച് ഉപ്പുചേർത്ത് പല്ലുതേച്ചാൽ പല്ലുകൾക്ക് വെൺമയും തിളക്കവുമുണ്ടാവും.
മുഖത്തെ ചുവന്ന പാടുകൾ മാറാൻ ഒരുകപ്പ് പശുവിൻപാലിൽ അൽപ്പം കാരറ്റ് ജ്യൂസും ഓറഞ്ച് ജസും ചേർത്ത മിശ്രിതം പതിവായി മുഖത്തു തേയ്ക്കുക.
കുങ്കുമാദി തൈലം പുരട്ടിയാൽ മുഖത്തെ കറുപ്പുനിറം ഇല്ലാതാകും.
ചർമ്മകാന്തിയും ശരീരസൗന്ദര്യവും നിലനിർത്തുന്നതിൽ വെള്ളത്തിനുള്ള പങ്ക് വളരെ വലുതാണ്. ശരീരത്തിലെ ജലനഷ്ടം കുറയ്ക്കാൻ പഴച്ചാറുകളും ഇളനീരും, തിളപ്പിച്ചാറിയ വെള്ളവും ധാരാളം കുടിക്കുക.
പനിനീരും ഗ്ലിസറിനും സമം ചേർത്ത് കൈമുട്ടുകളിലും കാൽമുട്ടുകളിലും പുരട്ടിയാൽ മുട്ടുകളിലെ കറുപ്പ് അപ്രത്യക്ഷമാവും.
വേപ്പിലയും പച്ചമഞ്ഞളും തൈരിൽ അരച്ചുപുരട്ടിയാൽ ഉപ്പൂറ്റിവിള്ളലിന് ശമനം കിട്ടും.
0 Comments